കെ.സി. വേണുഗോപാലിനു സ്വീകരണം
1417750
Sunday, April 21, 2024 5:11 AM IST
കായംകുളം: തെരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്കു കടക്കുമ്പോൾ ആലപ്പുഴ പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന് കായംകുളം മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ ആവേശം നിറഞ്ഞ സ്വീകരണം. വേനൽച്ചൂടിലും സ്വീകരണ സ്ഥലങ്ങളിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. ഇന്നലെ രാവിലെ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ തൊടിയൂരിൽനിന്നുമാണ് സ്വീകരണ പര്യടനം ആരംഭിച്ചത്.
തുടർന്ന് കായംകുളം നിയോജകമണ്ഡലത്തിലെ ടൗണ്‍ ഈസ്റ്റ്-സൗത്ത് മണ്ഡലങ്ങളിൽ സ്വീകരണം നൽകി. ചേരാവള്ളി, കല്ലുംമൂട്, പുതിയിടം, ഒന്നാംകുറ്റി എന്നിവിടങ്ങളിൽ ആവേശം നിറഞ്ഞ സ്വീകരണമാണ് കെസിക്ക് ലഭിച്ചത്. കായംകുളം പെരിങ്ങാലയിൽ സമാപിച്ചു.
യുഡിഎഫ് നേതാക്കന്മാരായ ജോൺസൺ ഏബ്രഹാം, കെ. പി. ശ്രീകുമാർ, ഇ. സമീർ, ത്രിവിക്രമൻ തമ്പി, എ.ജെ. ഷാജഹാൻ, അരിത ബാബു, യു. മുഹമ്മദ്, ടി. സൈനുലാബ്ദീൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരൻ, കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, എ. നിസാർ തുടങ്ങിയവർ കായംകുളത്ത് സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.