കുത്തിയതോട് പാലം നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി
1396470
Thursday, February 29, 2024 11:26 PM IST
മാന്നാർ: പാണ്ടനാട് കുത്തിയതോട്ടിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പാണ്ടനാട്ടിൽ പമ്പാനദിക്ക് കുറുകെ നിര്‍മിക്കുന്ന കുത്തിയതോട് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടെത്തി വിലയിരുത്തി.
നിലവിൽ ഇവിടെ ആംബുലൻസ് പാലമാണുള്ളത്. വലിയ വാഹനങ്ങൾക്കു പോകാൻ കഴിയാത്തത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
ഇതേത്തുടർന്നാണ് ഇവിടെ വീതികൂടിയ പാലം പണിയുവാൻ തീരുമാനിച്ചത്.
13.88 കോടി ചെലവിലാണ് പാണ്ടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിന്റെ ഭാഗമായ പിറമട്ടക്കരയെ ബന്ധിപ്പിക്കുന്ന കുത്തിയതോട് പാലം പുനർനിർമിക്കുന്നത്.
കുത്തിയതോട്, വനവാതുക്കര നിവാസികൾക്ക് നാക്കട, ആലംതുരുത്തി, മാന്നാർ, തിരുവല്ല ഭാഗത്തേക്കു പോകുവാനുള്ള എളുപ്പമാർഗമാണ് ഈ പാലം. പുനർനിർമാണം പൂർത്തിയാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറും.