പോക്സോ കേസില്‍ പ്രതിക്കു തടവും പിഴയും
1374564
Thursday, November 30, 2023 1:00 AM IST
ചേര്‍ത്തല: പതിനഞ്ചു വയസുകാരനു നേരെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ആറരവര്‍ഷം തടവിനും അരലക്ഷം പിഴയും ശിക്ഷ വിധിച്ചു. 2019 നവംബര്‍ 22ന് പൂച്ചാക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൈക്കാട്ടുശേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ആലുങ്കല്‍ വീട്ടില്‍ ജോമോനെ (47) ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
സ്കുളിലേക്കു പോയ കുട്ടിയെ മൊബൈലില്‍ മെസേജ് ഡിലീറ്റ്ചെയ്തു തരാന്‍ പറഞ്ഞ് പ്രതി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ വിളിച്ച് കയറ്റി പ്രകൃതി വിരുദ്ധ പീഡനം നടത്തുകയായിരുന്നു എന്നാണ് കേസ്. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 19 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ബീന കാര്ത്തികേയന്, അഡ്വ.ഭാഗ്യലക്ഷ്മി എന്നിവര്‍ കോടതിയില്‍ ഹാജരായി.