പെണ്‍കുട്ടിക്കുനേരേ നിരന്തര ലൈംഗിക അതിക്രമം; ബന്ധുവിന് 95 വര്‍ഷം തടവും പിഴയും
1374563
Thursday, November 30, 2023 1:00 AM IST
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചുവയസുമുതല് ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വര്‍ഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ.
2022 മാര്‍ച്ചില്‍ കുത്തിയതോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാളങ്ങാട്ട് വീട്ടില്‍ ഷിബു (54) നെയാണ് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍മതി. പിഴ അടക്കാത്ത പക്ഷം മൂന്നുവര്‍ഷം തടവുകൂടി അനുഭവിക്കണം ബന്ധുവായ പ്രതി വിശേഷാവസരങ്ങളിലും മറ്റും വീട്ടില്‍ വരുന്ന സമയങ്ങളില്‍ കുട്ടിക്ക് അഞ്ചു വയസുള്ളപ്പോള്‍ വീട്ടില്‍ വച്ചും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വച്ചും വീടിനു പുറകിലെ പുരയിടത്തിലേക്ക് രാത്രിയില്‍ എടുത്തുകൊണ്ട് പോയും ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
10-ാം ക്ലാസിലെ കൗണ്‍സലിംഗ് സമയം കൗണ്‍സിലറോട് കാര്യം പറയുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു.
ഇതേത്തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ കോടതിയില്‍ ഹാജരായി.