ഐടിഐയിലെ വിദ്യാർഥികളെ ആദരിച്ചു
1337601
Friday, September 22, 2023 11:02 PM IST
അർത്തുങ്കൽ: ആൾ ഇൻഡ്യ ട്രേഡ് ടെസ്റ്റിൽ 96 ശതമാനം വിജയം കൈവരിച്ച അർത്തുങ്കൽ സിസിഎംഐടിഐ യിലെ വിദ്യാർഥികളെ ആദരിച്ചു. ദൈവദാസൻ ജോസഫ് കണ്ടത്തിൽ, ദൈവദാസൻ മോൺ. റൈനോൾഡ് പുരയ്ക്കൽ, ദൈവദാസൻ സെബാസ്റ്റ്യൻ പ്രസന്റേഷൻ, മോൺ. വർഗീസ് പുത്തൻപുരയ്ക്കൽ, മുൻ പ്രിൻസിപ്പൽ കെ.ജെ. അലക്സ് കുട്ടി എന്നിവരുടെ പേരിലുള്ള കാഷ് അവാർഡുകളും മൊമെമന്റോകളും വിതരണം ചെയ്തു. മാനേജർ റവ. ഡോ. യേശുദാസ് കാട്ടുങ്കൽ തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. തോമസ്, സിനിമോൾ സാംസൻ, വി.ജെ. തോമസ്, സി.എൽ. സജിനി എന്നിവർ പ്രസംഗിച്ചു.