ആലപ്പുഴ: രൂപതയിൽ കേരള ലാറ്റിൻ കാത്തലിക് വുമൺ അസോസിയേഷന്റെ-(കെഎൽസിഡബ്ല്യുഎ) സ്ഥാപകദിനഘോഷം നടത്തി. ഇതോടനുബന്ധിച്ച് ആദരം 2023 സംഘടിപ്പിച്ചു. രൂപതാ ധ്യക്ഷൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെആർഎൽസിബിസി വുമൺ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ എമ്മ മേരി മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് പി.സി. ആലീസ് അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ, സംസ്ഥാന സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെഎൽസിഎ രൂപത പ്രസിഡന്റ് ജോൺ ബ്രിട്ടോ, ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, സിസ്റ്റർ അംബി ലിയോൺ, മേരി ഗീത ലിയോൺ, പെട്രീഷ്യ മഞ്ജു, മേഴ്സി ജോമിച്ചൻ, ബീന പോൾ എന്നിവർ പ്രസംഗിച്ചു. രൂപതയിൽ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച മേരിക്കുട്ടി സാബു, മേരി സോളമൻ, ടി. ജാസ്മിൻ, വിനീത ഔസേപ്പച്ചൻ, ഡോ. എഡ്ന സെബാസ്റ്റ്യൻ, എം. ഗ്രേസി, ബീന പോൾ, ശ്രുതി ജോയി, എയ്ഞ്ചൽ അയന എന്നിവരെ ആദരിച്ചു. സ്ത്രീ സംരംഭകത്വം, കാൻസർ രോഗത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടത്തി.