ചേര്‍ത്തല: കെസിവൈഎം ചേര്‍ത്തല ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഇന്നു പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും യുവജനസംഗമവും നടക്കും. ചാലില്‍ പള്ളിയില്‍ ഇന്നു വൈകുന്നേരം നാലിന് ദിവ്യബലി. തുടര്‍ന്ന് കെസിവൈഎം ഫൊറോന ഡയറക്ടര്‍ ഫാ. ലിന്റോ കാട്ടുപറമ്പില്‍ പതാക ഉയര്‍ത്തും.
മുട്ടം ഫൊറോന വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്യും. ഫാ. എബിന് ചിറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. സുരേഷ് മല്പാന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. തനീഷ് ജോണ്‍ കറുകപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. ഫാ. ഡൊമിനിക് കാച്ചപ്പള്ളി, ജോസ് കിളിയന്തറ, ടോം വര്‍ഗീസ് സ്രാമ്പിക്കല്‍, ജോസഫ് സിയോണ്‍, ജിസ്മോന് ജോണ്‍, ടെക്സണ് കെ മാര്ട്ടിന്, സിമില്‍ വര്‍ഗീസ് കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.