വനിത കമ്മീഷൻ സിറ്റിംഗ്: 35 പരാതികൾ തീർപ്പാക്കി
1301135
Thursday, June 8, 2023 11:14 PM IST
ആലപ്പുഴ: സംസ്ഥാന വനിത കമ്മീഷന് അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തി. 92 പരാതികൾ പരിഗണിച്ചു. 35 കേസുകൾ തീർപ്പാക്കുകയും 10 എണ്ണത്തിൽ പോലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 47 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം, വയസായ അമ്മയെ മക്കൾ സംരക്ഷിക്കാൻ തയാറാകാത്ത കേസ്, സ്വത്ത് തർക്കം തുടങ്ങിയ പരാതികളായിരുന്നു കൂടുതലും. അഡ്വ. ജീനു ഏബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. അംബിക ഖാൻ തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.
ആംസ് ഇലക്ട്രിക് സ്കൂട്ടർ
ഷോറൂം ആലപ്പുഴയിൽ
ആലപ്പുഴ: ആംസ് ഇലക്ട്രിക് സ്കൂട്ടർ ആലപ്പുഴ ജില്ലാ ഷോറൂം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ആംസ് ഗ്രൂപ്പിന്റെ എംഡി സച്ചിൻ നന്ദി അറിയിച്ചു. രജിസ്ട്രേഷൻ വേണ്ടതും വേണ്ടാത്തതുമായ നാലു വ്യത്യസ്ത മോഡലുകളാണ് ആംസ് മോട്ടേഴ്സ് അവതരിപ്പിച്ചത്. 69,000 രൂപ മുതൽ 1,68,000 രൂപ വരെ വിലവരുന്ന മോഡലുകൾ ലഭ്യമാണ്. കളർകോട് എസ്ഡി കോളജിനു സമീപമാണ് ഷോറൂം.