തഴക്കര പഞ്ചായത്തിനെ മാലിന്യം വലിച്ചെറിയൽ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1300389
Monday, June 5, 2023 11:17 PM IST
മാങ്കാംകുഴി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തഴക്കര പഞ്ചായത്തിനെ മാലിന്യം വലിച്ചെറിയൽ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ പ്രഖ്യാപനം നടത്തി ഉദ്ഘാടനം നിർവഹിച്ചു. മാലിന്യം വലിച്ചെറിയൽ വിമുക്ത പഞ്ചായത്തായി തഴക്കര പഞ്ചായത്തിനെ പ്രഖ്യാപിച്ചതോടെ പൊതു ഇടങ്ങളിലും ജലാശയങ്ങളിലും ഉൾപ്പടെ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പരിസ്ഥിതി ദിന സന്ദേശം നൽകി. തഴക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ വെട്ടിയാർ പ്രതിജ്ഞ ചൊല്ലി നൽകി.