എംഎൽഎയുടെ അവാർഡ് വിതരണം നാളെ
1300143
Sunday, June 4, 2023 11:27 PM IST
ആലപ്പുഴ: മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജ്ഞാന ജ്യോതിയുടെ ഭാഗമായി 2023 വർഷത്തെ മെറിറ്റ് അവാർഡ് വിതരണം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂളിൽ സംഘടിപ്പിക്കുമെന്ന് എംഎൽഎ അറിയിച്ചു.
മുൻ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് മെറിറ്റ് അവാർഡ് ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ സിബിഎസ്ഇ ഉൾപ്പെടെയുള്ള സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകുന്നതോടൊപ്പം മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്കും പുരസ്കാരം നൽകും. പുരസ്കാര സമർപ്പണം കെ.ബി. ഗണേഷ് കുമാർ എംഎൽഎ നിർവഹിക്കും. എ.എം. ആരിഫ് എംപി മുഖ്യാതിഥി ആകും.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികളും 100 ശതമാനം വിജയം കൈവരിച്ച സ്കൂളിന്റെ പ്രഥമ അധ്യാപകർ ഉൾപ്പെടെയുള്ള പ്രതിനിധികളും ചടങ്ങിൽ എത്തിച്ചേരണമെന്ന് എംഎൽഎ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0477 2238989.