ചേര്‍ത്തലയില്‍ തീരസദസ് ഇന്ന്
1300129
Sunday, June 4, 2023 11:23 PM IST
ആലപ്പുഴ: തീരമേഖലയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തീരസദസ് ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ ഇന്ന് നടക്കും. അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന തീരസദസ് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.
എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന്, മത്സ്യബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി മോഹനന്, ഗീത ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാർ , ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം. ശ്രീകണ്ഠന്, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തീരസദസ്സിന് മുന്നോടിയായി ഉച്ചയ്ക്ക് മൂന്ന് മുതല്‍ അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളുമായും ട്രേഡ് യൂണിയന് നേതാക്കളുമായും മന്ത്രി സജി ചെറിയാന് ചര്‍ച്ച നടത്തും.