സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് ഇന്ന്
1299510
Friday, June 2, 2023 11:13 PM IST
ചേര്ത്തല: ചേർത്തല സബ് ആർടി ഓഫീസിന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ സ്കൂൾ ബസ് ഡ്രൈവർമാർ, ഡോർ അറ്റന്ഡർമാര് എന്നിവർക്കുള്ള സുരക്ഷാ ബോധവത്കരണ ക്ലാസ് ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ നഗരസഭാ ടൗൺ ഹാളിൽ നടക്കും.
റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, വാഹന പരിപാലനം, വിദ്യാവാഹൻ ആപ് എന്നീ വിഷയങ്ങളിൽ ക്ലാസെടുക്കും. എല്ലാ സ്കൂൾ ബസ് ഡ്രൈവർമാരും പരിശീലനത്തില് പങ്കെടുക്കണം. ഇതോടൊപ്പം ഒറിജിനൽ ലൈസൻസ് ഹാജരാക്കണം. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് ചേര്ത്തല ജോയിന്റ് ആർടിഒ അറിയിച്ചു.
അധ്യാപക ഒഴിവ്
പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, കൊമേഴ്സ്, കൊമേഴ്സ് (ജെആർ) എംആർഡിഎ, ഒഎസ് എന്നീ താത്കാലിക ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾ 6നു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഓഫീസിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.