വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് ഇന്നു തുടക്കമാകും
1299306
Thursday, June 1, 2023 11:05 PM IST
അമ്പലപ്പുഴ: പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി ഇടവകയിലെ സെന്റ് മേരീസ് ചാപ്പലിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് ഇന്നു തുടക്കമാകും. ഞായറാഴ്ച സമാപിക്കും. ഇന്നു വൈകുന്നേരം ഏഴിന് വികാരി ഫാ. എഡ്വേർഡ് പുത്തൻപുരയ്ക്കൽ കൊടിയേറ്റ് കർമം നിർവഹിക്കും. ദിവ്യബലി- ഫാ. മൈക്കിൾ ജോർജ് അരയൻപറമ്പിൽ. വചന സന്ദേശം- ഫാ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ. നാളെ വൈകുന്നേരം ആറിന് ദിവ്യബലി- ഫാ. ജോർജ് ബി. ബിലൻ ആറാട്ടുകുളം. വചനസന്ദേശം-ഫാ. ജിബി നൊറോണ. തിരുനാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം 3.30ന് ദിവ്യബലിക്ക് ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ മുഖ്യകാർമികനാകും. വചനസന്ദേശം-ഫാ.ജോയ് മുത്തപ്പൻ. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
ഭിന്നശേഷി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍
നല്കി
ആലപ്പുഴ: സമഗ്ര ശിക്ഷ കേരളം ബി.ആര്.സി. ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തില്‍ ഓട്ടിസം സെന്ററിലെ ഭിന്നശേഷിക്കാരായ 40 ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഠനോപകരണ വിതരണം ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ ഇന്നര്വെല് ക്ലബ്, സുമനസുകളുടെ കൂട്ടായ്മ എന്നിവര്‍ ചേര്‍ന്നാണ് പഠനോപകരണങ്ങള്‍ സമാഹരിച്ചത്. സ്കൂള്‍ ബാഗ്, ബുക്കുകള്‍, പേന, പെന്‍സില്‍, തുടങ്ങിയവയാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. ചടങ്ങില്‍ ജി. കൃഷ്ണകുമാര്‍, പ്രവീണ്‍ വി. നായര്‍, കെ. ബൈജു, റെനി ജോര്‍ജ്, സാറാമ്മ മാമന്, സുരേഷ് കുമാര്‍, മീനു അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.