ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
1297830
Sunday, May 28, 2023 2:13 AM IST
ചേര്‍ത്തല: നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിതരണത്തിനായി കൊണ്ടുവന്ന ആറു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. കോട്ടയം മീനച്ചിൽ വെള്ളിലപ്പള്ളി രാമപുരം പഞ്ചായത്ത് ആറാം വാർഡ് കൂട്ടുങ്കൽ വീട്ടിൽ മിഥുൻ കെ. ബാബു (24), കോട്ടയം മീനച്ചിൽ കടനാട് പഞ്ചായത്ത് 13-ാം വാർഡ് പാടിയപ്പള്ളി വീട്ടിൽ അമൽ സുരേന്ദ്രന് (27) എന്നിവരാണ് പിടിയിലായത്.
ചേർത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവര്‍ പിടിയിലാകുന്നത്. ആന്ധ്രയിൽനിന്നു ട്രെയിനിലാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. ഒരു കിലോ കഞ്ചാവ് 20,000 രൂപ വിലയ്ക്കായിരുന്നു ഇടപാടിൽ നിശ്ചയിച്ചിരുന്നത്.
കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു ചേർത്തലയിലെ ഇവരുടെ ഇടപാടുകാരെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും സർക്കിൾ ഇൻസ്പെക്ടർ റെജിലാൽ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ വി.ജെ റോയി, അസി. ഇൻസ്പെക്ടർ എന്‍.ബാബു, പ്രിവന്റീവ് ഓഫീസർമാരായ എം.എസ് സുഭാഷ്, കെ.വി സുരേഷ്, എം.കെ സജിമോൻ, ഡി. മായാജി, ടി.ആര് സാനു, സിവിൽ ഓഫീസർ ഹരീഷ്, ഡ്രൈവർ കെ.വി വിനോദ്, വനിതാ ഓഫീസർമാരായ രഞ്ജിനി, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.