ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ അനുസ്മരണവാർഷികം ആചരിച്ചു
1283233
Saturday, April 1, 2023 10:56 PM IST
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ ഒന്നാം അനുസ്മരണ വാർഷികം ആചരിച്ചു. ഇന്നലെ രാവിലെ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടന്ന ദിവ്യബലിക്ക് വിജയപുരം രൂപത ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ കാർമികത്വം വഹിച്ചു. മാവേലിക്കര രൂപത ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുസ്മരണ പ്രസംഗം നടത്തി.
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കബറിടത്തിൽ പ്രാർഥനയ്ക്കു കാർമികത്വം നൽകി. ആലപ്പുഴ രൂപത ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ, മൂവാറ്റുപുഴ രൂപത സഹായ മെത്രാൻ യൂഹാനോൻ മാർ തിയഡോഷ്യസ്, ബിഷപ് മാർ ജോസ് പുളിക്കൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മൂവാറ്റുപുഴ രൂപത മുൻ ബിഷപ് ഡോ.ഏബ്രഹാം മാർ ജൂലിയസ് എന്നിവർ സഹ കാർമികരായി.
എ.എം. ആരിഫ് എംപി, മുൻ മന്ത്രി ജി.സുധാകരൻ, കർമലീത്ത സഭാ പ്രൊവിൻഷ്യൽ ഫാ.വർഗീസ് മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു. ബിഷപ് സ്റ്റീഫന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.