ആലപ്പുഴ: മാർ സ്ലീവാ ഫൊറോനാപള്ളി വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഇന്നു തുടക്കം. ഇന്നു രാവിലെ ആറിന് കാർമൽ അക്കാദമി സ്കൂൾ ഗ്രൗണ്ടിൽ തിരുകർമങ്ങൾ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് ആലപ്പുഴയിലെ എല്ലാ ക്രൈസ്തവരും ചേർന്ന് പങ്കെടുക്കുന്ന സംയുക്ത കുരിശിന്റെവഴി ആലപ്പുഴ മൗണ്ട് കത്തീഡ്രൽ നിന്ന് ആരംഭിക്കും. ആമുഖ സന്ദേശം: ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം. ആലപ്പുഴ പട്ടണത്തിലൂടെ കടന്നുപോകുന്ന കുരിശിന്റെവഴി മാർ സ്ലീവാ ഫൊറോന പള്ളിയങ്കണത്തിൽ എത്തിച്ചേരും. സമാപന സന്ദേശം: ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ.
മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ നാളെമുതൽ അഞ്ചുവരെ ഇടവകധ്യാനം നടക്കും. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന. തുടർന്ന് രാത്രി 8.30 വരെ ധ്യാനം. പെസഹാ വ്യാഴം വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, കാലുകഴുകൽ ശുശ്രൂഷ, തുടർന്ന് വിശുദ്ധ കുർബാനയുടെ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെ ആരാധന. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ന് പീഡാനുഭവ തിരുകർമങ്ങൾ, നഗരികാണിക്കൽ, രാത്രി ഏഴിന് വടശേരി, പഴയങ്ങാടി കപ്പേളകളിൽ നിന്ന് കുരിശിന്റെവഴി, രാത്രി ഒമ്പതിന് കബറടക്ക ശുശ്രൂഷ. എട്ടിനു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ജ്ഞാനസ്നാനവ്രത നവീകരണം, തീ, വെള്ളം വെഞ്ചരിപ്പ്. ഉയിർപ്പുഞായർ കർമങ്ങൾ പുലർച്ചെ 2.30ന് ആരംഭിക്കും. വിശുദ്ധ കുർബാന, പ്രദക്ഷിണം. രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന .