കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
1281637
Monday, March 27, 2023 11:56 PM IST
അമ്പലപ്പുഴ: കാർഷിക, മത്സ്യമേഖലകൾക്ക് ഊന്നൽ നൽകിയും ഭവന നിർമാണത്തിനു പണം വകയിരുത്തിയും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. പാടശേഖരങ്ങൾക്ക് വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പിന് 68.86 ലക്ഷം രൂപയും അനുയോജ്യമായ കരകൃഷി ഉൾപ്പടെ ഉള്ളവയ്ക്ക് പത്തുലക്ഷവും ക്ഷീരമേഖലയിൽ 40 ലക്ഷവും രൂപ വകയിരുത്തിയ ബജറ്റിൽ ഭവന നിർമാണത്തിന് 1,75,44,200 രൂപയും പറവൂർ ബീച്ച് ടൂറിസം പദ്ധതിക്കും ഒപ്പം കുടുംബശ്രീ വിൽപ്പന വിപണന മേളക്കുമായി 3 ലക്ഷം രൂപയും നീക്കിവച്ചു.
56,25,08,563 രൂപ വരവും, 56,13,52,763 രൂപ ചെലവും, 11,55,800 - രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ അവതരിപ്പിച്ചു. പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷയായി.
സേവന മേഖലയ്ക്ക് ഊന്നൽ നൽകി
ചെങ്ങന്നൂര്‍ നഗരസഭാ ബജറ്റ്
ചെങ്ങന്നൂർ: സേവനമേഖലയ്ക്ക് ഊന്നൽ നൽകിയ ചെങ്ങന്നൂര്‍ നഗരസഭാ ബജറ്റ് വൈസ് പ്രസിഡന്റ് മനീഷ് കീഴാമഠത്തിൽ അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സൂസമ്മ ഏബ്രഹാം അധ്യക്ഷത വഹിച്ചു. സേവന മേഖലയ്ക്ക് 83 കോടി 67 ലക്ഷം രൂപ നീക്കിവച്ചു. അമൃത് ഗാർഹിക കുടിവെള്ള പദ്ധതിക്ക് അഞ്ചു കോടി, ഭവനപദ്ധതികള്‍ക്ക് 50 ലക്ഷം, വൃക്കരോഗികൾക്ക് ഡയാലിസിസ് സംവിധാനം 10 ലക്ഷം, ആയുർവേദ ആശുപതിക്ക് 12 ലക്ഷം, പൊതു കുടിവെള്ള വിതരണം 25 ലക്ഷവും വകയിരുത്തി.
ഷേര്‍ലി രാജന്, ഓമനാ വഗീസ്, കുമാരി.റ്റി, പി.ഡി. മോഹനന്, ശ്രീദേവി ബാലകൃഷ്ണന്, ബി. സുധിന്‍ തുടങ്ങിയവർ ബജറ്റിൽ പങ്കെടുത്തു.