ലാപ്ടോപ്പുകളും പ്രിന്ററുകളും വിതരണം ചെയ്തു
1281636
Monday, March 27, 2023 11:56 PM IST
ആലപ്പുഴ: വിജ്ഞാനജ്യോതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെ വികസന ഫണ്ടില്‍നിന്ന് സ്കൂളുകള്‍ക്ക് അനുവദിച്ച ലാപ്ടോപ്പുകളുടെയും പ്രിന്ററുകളുടെയും ആലപ്പുഴ മണ്ഡലതല ഉദ്ഘാടനം തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിൽ നടന്നു. പി.പി. ചിത്തരഞ്ജന് എംഎല്‍എ വിതരണം നടത്തി. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് മാനുവല്‍ ജോസ് സ്വാഗതം പറഞ്ഞു. സ്കൂള്‍ മാനേജര്‍ ഫാ. സിജു പി. ജോബ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. വിനീത, ഡോ. ലിന്റാ ഫ്രാന്‍സിസ്, അശ്വിനി അശോക്, പിടിഎ പ്രസിഡന്റ് സാന്റണി, പി.ആര്. കുഞ്ഞച്ചന്, റിനോള്‍ഡ് പി.പി. എന്നിവര്‍ പ്രസംഗിച്ചു.
കുരിശിന്റെ വഴി നടത്തി
ആലപ്പുഴ: യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത സമിതിയുടെയും കാട്ടൂർ മേഖലാ സമിതിയുടെയും ആഭിമുഖത്തിൽ പാപപരിഹാര കുരിശിന്റെ നടത്തി. സെന്റ് മൈക്കിൾസ് കാട്ടൂർ ഫൊറോന ദേവാലയങ്കണത്തിൽനിന്ന് ആരംഭിച്ച കുരിശിന്റെ വഴി പൊള്ളേത്തൈ തിരുക്കുടുംബ ദേവാലയത്തിൽ സമാപിച്ചു.
ഫാ. അലൻ ലെസ്ലി, ഫാ. ജെസ്ലിൻ പുന്നയ്ക്കൽ, ഫാ. ജോസഫ് ഫെർണാണ്ടസ്, ഫാ. ആന്റണി കട്ടികാട്ട്, ഫാ. തോമസ് മണിയാപൊഴിയിൽ എന്നിവർ സന്ദേശങ്ങൾ നൽകി. വിവിധ ഇടവകളിൽനിന്നായി മുന്നൂറോളം യുവജനങ്ങൾ പങ്കെടുത്തു. പോൾ ആന്റണി, ജിതിൻ മാത്യു, സിസ്റ്റർ റീനാ തോമസ്, പീറ്റർദാസ്, ജോൺ ബോസ്കോ, ജിത്തു ജോർജ്, ഇമ്മാനുവൽ ജെറോം, അരുൺ സക്കറിയ എന്നിവർ നേതൃത്വം നൽകി.