ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Sunday, March 26, 2023 10:26 PM IST
ഹ​രി​പ്പാ​ട്: ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗൗ​തം ബു​ദ്ധാ​ന​ഗ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ (27) ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മാ​ർ​ച്ച്‌ ഒ​ന്നി​നാ​ണ് കോ​ട്ട​യ്ക്ക​കം ന​രി​ഞ്ചി​യി​ൽ കു​ടും​ബഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ൽ കു​ത്തിതു​റ​ന്നു തൂ​ക്കുവി​ള​ക്കു​ക​ളും പൂ​ജാ പ​ത്ര​ങ്ങ​ൾ, നി​ല​വി​ള​ക്കു​ക​ൾ, ചെ​റു​വി​ള​ക്കു​ക​ൾ, ഉ​രു​ളി, ഗ്യാ​സ് സ്റ്റൗ, ​കാ​ണി​ക്കവ​ഞ്ചി​യി​ലെ പൈ​സ എ​ന്നി​വ മോ​ഷ​ണം പോ​യ​ത്.
പ്ര​തി​യെ മു​ട്ടം ഭാ​ഗ​ത്തു നി​ന്നാണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കു​ന്ന സം​ഘ​ത്തി​ലു​ള്ള ആ​ളാ​ണ്. ആ​ക്രി പെ​റു​ക്കു​ന്ന​തി​നി​ട​യി​ൽ താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ൾ നോ​ക്കിവ​ച്ച് അ​വി​ടെ രാ​ത്രി​യി​ൽ കയറി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.
സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കാ​യം​കു​ളം ഡി​വൈ​എ​സ്പി​യു​ടെ നി​ർദേശാ​നു​സ​ര​ണം എ​സ്എ​ച്ച്ഒ ​വി.​എ​സ്. ശ്യാ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ഷൈ​ജ സി​പി​ഒ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, എ. ​നി​ഷാ​ദ്, ഇ​യാ​സ്, മ​നു പ്ര​സ​ന്ന​ൻ, സു​ധീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.