എൻജിഒ അസോസിയേഷൻ പ്രതിഷേധ പ്രകടനവും ധർണയും നടത്തി
1280881
Saturday, March 25, 2023 10:49 PM IST
ആലപ്പുഴ: കേട്ടുകേൾവിയില്ലാത്ത നടപടിക്രമങ്ങളിലൂടെ രാജ്യത്തെ പ്രതിപക്ഷത്തിന്റെ മുഖമായ രാഹുൽഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ മാർച്ചും ധർണയും നടത്തി. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു.
മതേതര ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. തുടർനടപടികൾക്ക് സമയം പോലും അനുവദിക്കാതെ 24 മണിക്കൂറിനുള്ളിൽ അയോഗ്യനാക്കിയ നടപടി വിചിത്രമാണ്. രാജ്യത്തെ തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി രാഹുൽഗാന്ധിയുടെ പിന്നിൽ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ട്രഷറർ ജിജിമോൻ പൂത്തറ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം അഭയകുമാർ, കെ.ടി. സാരഥി, ജോസ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.