സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
1279118
Sunday, March 19, 2023 10:32 PM IST
ചേർത്തല: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വി-ഗാർഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ സംഘടിപ്പിച്ച കേക്ക്, ബേക്കറി ഉത്പന്നങ്ങളുടെ ദശദിന പരിശീലനം പൂർത്തിയായി. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 27 വനിതകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എ.എം. ആരിഫ് എംപി നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ മുഖ്യപ്രഭാഷണം നടത്തി. പരിശീലനത്തിൽ പങ്കെടുത്തവർക്ക് സംരംഭം തുടങ്ങുന്നതിനുള്ള ഉപകരണങ്ങൾ വി ഗാർഡ് ഇൻഡസ്ട്രീസ് ഫിനാൻസ് മാനേജർ വി. മഹേഷ് വിതരണം ചെയ്തു. നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് പ്രിൻസിപ്പൽ ഫാ. ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി, സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി, വി ഗാർഡ് സിഎസ്ആർ വിഭാഗം സീനിയർ ഓഫീസർ കെ. സനീഷ്, സഹൃദയ റീജണൽ ഡയറക്ടർ ഫാ. ആന്റണി ഇരവിമംഗലം, നൈപുണ്യ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഫാക്കൽറ്റി ജോൺ മെൽവിൻ എന്നിവർ പ്രസംഗിച്ചു. സഹൃദയ പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യൂസ്, ഷെൽഫി ജോസഫ്, റാണി ചാക്കോ എന്നിവർ നേതൃത്വം നൽകി.