കേ​ര​ള പ​ദ​യാ​ത്ര: ന​ഗ​ര​ത്തി​ൽ അഞ്ഞൂറു ശാ​സ്ത്ര ക്ലാ​സു​ക​ൾ
Wednesday, February 8, 2023 9:25 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ശാ​സ്ത്രസാ​ഹി​ത്യ പ​രി​ഷ​ത് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള കേ​ര​ള പ​ദ​യാ​ത്ര​യു​ടെ മു​ന്നോ​ടി​യാ​യി ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ലെ കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ ആ​ർ​ത്ത​വ​ത്തി​ന്‍റെ ശാ​സ്ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ 500 ശാ​സ്ത്ര ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
ക്ലാ​സെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ ന​ജ്മ, ദൃ​ശ്യ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. ആ​ർ​ത്ത​വം സം​ബ​ന്ധി​ച്ച് ധാ​രാ​ളം അ​ബ​ദ്ധ ധാ​ര​ണ​ക​ളും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും നി​ല​വി​ലു​ള്ള​തി​നെ​തി​രേ​യു​ള്ള ശാ​സ്ത്ര​ബോ​ധ​ന​മാ​ണ് പ​രി​ഷ​ത് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 14 മു​ത​ൽ 17 വ​രെ ന​ഗ​ര​ത്തി​ലെ 52 വാ​ർ​ഡു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. തു​ട​ർ​ന്ന് 18, 19 തീ​യ​തി​ക​ളി​ൽ എ​ല്ലാ കു​ടും​ബ​ശ്രീ അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ക്ലാ​സു​ക​ൾ ന​ൽ​കും.