ദാരിദ്ര്യമകറ്റാൻ കളക്ടർ മാമൻ, കട്ട സപ്പോർട്ടുമായി കുട്ടികൾ
Monday, February 6, 2023 10:54 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ അ​തി​ദ​രി​ദ്ര വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങേ​കു​ന്ന​തി​നാ​യി തു​ട​ക്ക​മി​ട്ട ചി​ൽ​ഡ്ര​ൻ ഫോ​ർ ആ​ല​പ്പി-ഒ​രുപി​ടി ന​ന്മ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ സ്കൂ​ളു​ക​ളി​ൽ വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തി.

എ​ല്ലാ മാ​സ​വും ആ​ദ്യ​ത്തെ തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ക​മ്യൂണി​റ്റി സ​ര്‍​വീ​സ് ഡേ ​ആ​യി ആ​ച​രി​ച്ച് കു​ട്ടി​ക​ളി​ല്‍നി​ന്നും നി​ത്യോ​പ​യോ​ഗ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ശേ​ഖ​രി​ക്കും. ഇ​പ്ര​കാ​രം ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ള്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​ങ്കു​വയ്ക്ക​ലി​ന്‍റെ സം​സ്‌​കാ​രം മു​ഖ​മു​ദ്ര​യാ​യു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് ഒ​രുപി​ടി ന​ന്മ-ചി​ല്‍​ഡ്ര​ന്‍ ഫോ​ര്‍ ആ​ല​പ്പി. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വി​ശ​ക്കു​ന്ന​വ​ര്‍​ക്കു മു​ന്നി​ല്‍ ഒ​രു പി​ടി ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ച്ച് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​കാ​യാ​വു​ക​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കാ​ന്‍ കു​ട്ടി​ക​ള്‍ ഒ​ത്തു​ചേ​രു​ന്നു എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത.

ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ മു​ന്‍​കൈ എ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നേ​ര​ത്തെ മ​ന്ത്രി പി. ​പ്ര​സാ​ദാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. വി​ഭ​വ സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി ജി​ല്ലാ ക​ള​ക്ട​റും തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ ഉൾപ്പെടെ​യു​ള്ള എ​ല്ലാ സ്‌​കൂ​ളു​ക​ളും ഒ​രുപി​ടി ന​ന്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.

ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി. ​പ്ര​ദീ​പ്കു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ പ്രി​ൻ​സി​പ്പൽ, സ്‌​കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ദ്ധ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച വി​വി​ധ സ് കൂ​ളു​ക​ളി​ൽ എ​ത്തി​യി​രു​ന്നു.