അത്യാഹിതവിഭാഗം കാര്യക്ഷമമാക്കണം
1226334
Friday, September 30, 2022 11:01 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ധാരാളം റോഡപകടങ്ങളും മറ്റു സംഘട്ടനങ്ങളും പതിവായി മാറിയ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് രോഗികൾ ഓടിയെത്തുമ്പോൾ അത്യാഹിത വിഭാഗത്തിൽ മതിയായ സൗകര്യം പലപ്പോഴും ലഭിക്കാറില്ല.
ഡോക്ടർമാരുടെ കുറവും ചികിത്സാ സൗകര്യങ്ങളുടെയും പരിശോധനയുടെയും കുറവും മെഡിക്കൽ കോളജിനെ ബാധിച്ചിരിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡന്റ് മുരളി പര്യാത്ത് അധ്യക്ഷത വഹിച്ചു. ബേബി പാറക്കാടൻ, എൻ. അജിത്ത് രാജ്, എ.എൻ.പുരം ശിവകുമാർ, ജി. പുഷ്കരൻ കേളംചേരിയിൽ, സാബു കനിട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.