ദീപിക പ്രചാരണ പരിപാടികൾക്ക് രൂപം നൽകി
1224182
Saturday, September 24, 2022 11:04 PM IST
ആലപ്പുഴ: കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി പിടിക്കുന്നതിലും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ദീപിക വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് ആലപ്പുഴ മാർ സ്ലീവ ഫൊറോനാ വികാരി ഫാ. ഏബ്രഹാം വെട്ടുവയലിൽ പറഞ്ഞു.
ദീപിക ഫ്രണ്ട്സ് ക്ലബ് ആലപ്പുഴ മേഖല നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തുന്ന ദീപിക തീവ്രപ്രചാരണ പരിപാടികൾക്ക് യോഗം രൂപരേഖ തയ്യാറാക്കി. ഫാ. തോമസ്കുട്ടി താന്നിയത്ത് അദ്ധ്യക്ഷത വഹിച്ചു. ബേബി പാറക്കാടൻ , റോയി വേലിക്കെട്ടിൽ, ഷാജി പോൾ ഉപ്പൂട്ടിൽ, പുഷ്പാ മോൻസി വാഴക്കളം, റോൺ ബിനു ശാസ്താംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.