പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ ഉ​റ​വി​ട​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഫു​ഡ്സ്‌​കേ​പ്പിം​ഗ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ഓ​ണ​ക്കാ​ല​ത്തേ​ക്കു​ള്ള വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​യാ​ണ് ല​ക്ഷ്യം. എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യി​ലെ കു​ടും​ബ​ശ്രീ ഭ​ക്ഷ​ണ​ശാ​ല​യി​ലെ ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ച്ച് ത​യാ​റാ​ക്കി​യ വ​ളം കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കും. ഹ​രി​ത ക​ര്‍​മ​സേ​ന പ​രി​പാ​ല​നം ഉ​റ​പ്പു വ​രു​ത്തും. ന​ഗ​ര​സ​ഭ ഫാ​ര്‍​മേ​ഴ്സ് ക്ല​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജൈ​വ പ​ച്ച​ക്ക​റിത്തോ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ജെ​റി അ​ല​ക്‌​സ്, അം​ഗ എ​സ്. ഷൈ​ല​ജ, എ​ഡി​എം ബി. ​ജ്യോ​തി, ന​ഗ​ര​സ​ഭ ഫാ​ര്‍​മേ​ഴ്സ് ക്ല​ബ് സെ​ക്ര​ട്ട​റി ച​ന്ദ്ര​നാ​ഥ​ന്‍, ഹ​രി​ത കേ​ര​ളം ജി​ല്ലാ കോഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നി​ല്‍​കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ഷി​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.