കായകല്പ് പുരസ്കാര നിറവിൽ കല്ലേലി സർക്കാർ ആയുർവേദ ഡിസ്പെൻസറി
1576682
Friday, July 18, 2025 3:54 AM IST
പത്തനംതിട്ട: സംസ്ഥാന ആരോഗ്യ വകുപ്പ് കായകല്പ് പുരസ്കാരത്തിന് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കല്ലേലി ഗവ. ആയുർവേദ മോഡൽ ഡിസ്പെൻസറി ഒന്നാം സ്ഥാനം നേടി, ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിർമാർജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ മൂല്യ നിര്‍ണയം ജില്ലാ, സംസ്ഥാന കായകല്പ് കമ്മിറ്റികള്‍ വിലയിരുത്തിയാണ് പുരസ്കാരം നിർണയിച്ചത്.
എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ള കല്ലേലി ആയുർവേദ ഡിസ്പെൻസറിക്ക് മാലിന്യ മുക്ത നവകേരളം - പത്തനംതിട്ടയിലെ മികച്ച സർക്കാർ സ്ഥാപനത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.