ധനലക്ഷ്മി ബാങ്ക് അടൂർ ശാഖ പുതിയ കെട്ടിടത്തിൽ
1576681
Friday, July 18, 2025 3:54 AM IST
അടൂർ: ധനലക്ഷ്മി ബാങ്ക് അടൂർ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കെപി റോഡിൽ സെൻട്രൽ ടോളിന് കിഴക്ക് ജംസ് ആർക്കേഡിലാണ് പ്രവർത്തനം ആരംഭിച്ചത്.
എടിഎം, ലോക്കർ സൗകര്യം, എൻആർഐ സേവനങ്ങൾ, വിശാലമായ പർക്കിംഗ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
അടൂർ നഗരസഭാധ്യക്ഷൻ മഹേഷ് കുമാർ, സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജോർജ് ബേബി,
ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.സൂര്യരാജ്, ഡെപ്യൂട്ടി ജനറൽ മാനേജർ സണ്ണി ജോർജ്ജ്, തിരുവനന്തപുരം റീജിയണൽ ഹെഡ് വി.വി.ശ്രീകാന്ത്, അടൂർ ശാഖാ മാനേജർ സെബി ഏബ്രഹാം എന്നിവർ പങ്കെടുത്തു.