കോഴഞ്ചേരി സെന്റ് മാത്യൂസ് പള്ളി ശതോത്തര സുവർണ ജൂബിലി ഉദ്ഘാടനം 20ന്
1576653
Friday, July 18, 2025 3:42 AM IST
പത്തനംതിട്ട: കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് വലിയപളളി ശതോത്തര സുവർണ ജൂബിലി ഉദ്ഘാടനം 20 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 7.45 ന് കുർബാനയ്ക്ക് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും.
10.30നു ചേരുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ആന്റോ ആന്റണി എംപി ജീവകാരുണ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. മലങ്കര ഓർത്ത ഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ ജൂബിലി സന്ദേശം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് പ്രസംഗിക്കും.
ശതോത്തര ജൂബിലി ഭാഗമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും. ഭവനദാനം, ചികിൽസാ സഹായം, വിദ്യാഭ്യാസ സഹായം, മെഡിക്കൽ ക്യാമ്പ്, സെമിനാറുകൾ, സാംസ്കാരിക സമ്മേളനം, കുട്ടിക്കൂട്ടം, ജൂബിലി സ്മരണ പദ്ധതി പ്രഖ്യാപനം എന്നിവയാണ് പ്രധാന പദ്ധതികൾ. റോയി എം. മാത്യു മുത്തൂറ്റ് കോ ഓർഡിനേറ്ററായി ജൂബിലി കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. 2026 മാർച്ച് ഏഴിന് ജൂബിലി ആഘോഷങ്ങളുടെ സമാപനം നടക്കും.
ഇടവക വികാരി ഫാ. സാജൻ ബി.വറുഗീസ്, ട്രസ്റ്റി വി. ജോൺ മാത്യു, സെക്രട്ടറി മാത്യു കെ. തോമസ്, ജനറൽ കൺവീനർമാരായ ജോൺ ഫിലിപ്പോസ്, കെ. തോമസ് ജോൺ, പബ്ലിസിറ്റി കൺവീനർ സി.വറുഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.