യുവാവ് അറസ്റ്റിൽ
1576686
Friday, July 18, 2025 4:18 AM IST
പത്തനംതിട്ട : മുൻവിരോധം കാരണംയുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ പി. ആർ. അർജുനാണ് (27) അറസ്റ്റിലായത്.
പാണ്ടനാട് കിഴക്കേ മായ്ക്കര വന്മഴി വീട്ടിൽ ഷിബിനെ (26) 16നു വൈകുന്നേരം 5.30 ഓടെ പാലിയേക്കര പള്ളിക്ക് എതിർവശം റോഡിൽ തടഞ്ഞുനിർത്തി പ്രതി മർദ്ദിച്ചു. പിന്നീട് ചവുട്ടി താഴെയിട്ടശേഷം കൈയിൽ കരുതിയ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേവ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഷിബിന്റെ മൊഴി രേഖപ്പെടുത്തി തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കാവുംഭാത്തുനിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കു ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.