പരാതി നൽകി
1577031
Saturday, July 19, 2025 3:22 AM IST
മണ്ണടി: വെടിവഴിപാടിനിടെ വെടിമരുന്നിനു തീ പിടിച്ച് കരാറുകാരന് പൊളളലേറ്റ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പിയ്ക്ക് പരാതി.
എസ്എൻഡിപി യോഗം മണ്ണടി 169-ാം നമ്പർ ശാഖായോഗം ഭാരവാഹികളാണ് പരാതി നൽകിയത്. ഇന്നലെ രാവിലെ 11നാണ് വെടിമരുന്നിന് തീ പിടിച്ച് മണ്ണടി മുളമൂട്ടില്‍ അരവിന്ദാക്ഷന് പിള്ളയ്ക്കു പൊളളലേറ്റത്.
ക്ഷേത്രത്തില്‍ വെടിവഴിപാട് നടക്കുന്നതിനിടെയാണ് സംഭവം. കൈയ്ക്കും കാലിനുമാണ് പരിക്ക്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.