ശ്രാദ്ധപ്പെരുന്നാളിനു കൊടിയേറി
1576684
Friday, July 18, 2025 3:54 AM IST
റാന്നി: അങ്ങാടി ഹോളി ട്രിനിറ്റി ആശ്രമ ചാപ്പൽ സ്ഥാപകനും ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപനുമായിരുന്ന ഗീവർഗീസ് മാർ ദിയസ്കോറസിന്റെ 26 ാമത് ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി. ഹോളി ട്രിനിറ്റി ആശ്രമ ചാപ്പലിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് കൊടിയേറ്റി. 23നു സമാപിക്കും.
20 മുതൽ എല്ലാദിവസവും രാവിലെ വിശുദ്ധ കുർബാന ഉണ്ടാകും. 22നു രാവിലെ യൂഹാനോൻ മാർ ദിയസ്കോറസ് വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തീർഥാടകർക്കു സ്വീകരണം. വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥന. തുടർന്ന് ഡോ.കെ.എൽ. മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ അനുസ്മരണ പ്രഭാഷണം നടത്തും.
23നു രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് കുർബാനയ്ക്ക് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യകാർമികനാകും. ഡോ.യുഹാനോൻ മാർ തേവോദോറസ്, ഡോ.ഏബ്രഹാം മാർ സെറാഫിം എന്നിവർ സഹകാർമികരായിരിക്കും. വിദ്യാഭ്യാസ അവാർഡുദാനം, കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.