തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഫണ്ട് അനുവദിക്കാത്തതില്‍ യുഡിഎഫ് പ്രതിഷേധസമരം നടത്തും
1453415
Sunday, September 15, 2024 3:03 AM IST
പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകള് പഞ്ചായത്തുകള്‍ക്ക് നിയമാനുസൃതം ലഭിക്കേണ്ട ഫണ്ടുകള്‍ യഥാസമയം നല്കാത്തതുമൂലം ഗ്രാമപഞ്ചായത്തുകളില്‍ വികസനപ്രവര്‍ത്തനം നടത്താന്‍ കഴിയാതെ വരികയും തെരുവുവിളക്കുകള്‍ കത്തിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ആറന്മുള നിയോജകമണ്ഡലം യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
24, 25, 26 തീയതികളില്‍ ആറന്മുള നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്പില് മാര്‍ച്ചും ധര്‍ണയും നടത്തുവാന്‍ യോഗം തീരുമാനിച്ചു. ആരോഗ്യമേഖലയില്‍ കേന്ദ്ര ഗവണ്മെന്റ് പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ട കുടിശിക അടിയന്തരമായി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം ചെയര്മാന് ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്മാന് എ. ഷംസുദ്ദീന്, മാലേത്ത് സരളാദേവി എക്സ് എംഎല്‍എ, ജോണ്‍ കെ. മാത്യൂസ്, ജോണ്സണ് വിളവിനാല്‍, അനീഷ് വരിക്കണ്ണാമല, ജെറി മാത്യു സാം, കെ. ജാസിംകുട്ടി, അജിത് മണ്ണില്‍, എം.എച്ച്. ഷാജി, സാം മാത്യു എന്നിവര്‍ പ്രസംഗിച്ചു.