പുഷ്പഗിരി ആശുപത്രിക്ക് 65-ാം വാർഷികം
1339459
Saturday, September 30, 2023 11:06 PM IST
തിരുവല്ല: പുഷ്പഗിരിയുടെ അറുപത്തി അഞ്ചാം വാർഷികം സിനിമാതാരം ബാബു ആന്റണി ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച "ഇഷ്ടം' ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് നിർവഹിച്ചു.
പീഡിയാട്രിക്, ഗൈനക്കോളജി, എമർജൻസി ഡിപ്പാർട്ട്മെന്റുകളിൽ വരുന്ന രോഗികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ് "ഇഷ്ടം'.
ചടങ്ങിൽ മുൻ ഡിജിപി ജേക്കബ് പുന്നൂസ്, അതിരൂപത വികാരി ജനറൽ റവ.ഡോ. ഐസക് പറപ്പള്ളിൽ, പുഷ്പഗിരി സ്ഥാപനങ്ങളുടെ സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ, പുഷ്പഗിരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടോമി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.