പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കു കോട്ടമുണ്ടാകരുത്: അപു ജോൺ ജോസഫ്
1300597
Tuesday, June 6, 2023 10:48 PM IST
തിരുവല്ല: വനവും മൃഗങ്ങളും മനുഷ്യനും തമ്മിൽ നിലനിന്നുപോരുന്ന പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കു കോട്ടമുണ്ടാകരുതെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല മുനിസിപ്പൽ മൈതാനത്ത് വൃക്ഷത്തൈ നട്ടു നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ. അജിത് മുതിരമല അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, നഗരസഭ ചെയർപേഴ്സൺ അനു ജോർജ് , ബിജു ചെറുകാട്, വി.ആർ. രാജേഷ്, ബിനു കുരുവിള, റോയി ചാണ്ടപ്പിള്ള, നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം, യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ ജോമോൻ ജേക്കബ്, ജിൻസി കടവുങ്കൽ, സജി കൂടാരം, അനീഷ് ചെറിയാൻ, പ്രിൻസ് കിഴക്കേടത്ത്, യൂത്ത് ഫ്രണ്ട് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. ടിജു ചാക്കോ, ഷിബു പുതുക്കരി, ടോണി കുര്യൻ എന്നിവർ പ്രസംഗിച്ചു.