സമരമരം നട്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി
1300125
Sunday, June 4, 2023 11:18 PM IST
മല്ലപ്പള്ളി: സമരമരം നട്ട് വ്യത്യസ്ത പരിപാടിയുമായി സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. പരിസ്ഥിതി ദിനമായ ഇന്ന് സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും സമരമരം നട്ട് ദിനാചരണം ക്രമീകരിക്കുന്നത്.
പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് കുന്നന്താനം നടക്കല്‍ ജംഗ്ഷനില്‍ സമരമരം നട്ടു കൊണ്ട് ജനകീയ സമിതി നേതാവും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ ജോസഫ് എം. പുതുശേരി നിര്‍വഹിക്കും. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ മുരുകേഷ് നടക്കല്‍ അധ്യക്ഷത വഹിക്കും.പരിസ്ഥിതിക്ക് വന്‍ വിനാശം ഉണ്ടാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമാണ് സമിതി ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
ഹരിത മിത്രം ആപ്ലിക്കേഷന്‍ ഉദ്ഘാടനം
കല്ലൂപ്പാറ: ഹരിത കര്‍മസേന വഴി വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും നടത്തുന്ന അജൈവ മാലിന്യശേഖരണത്തിന്റെ വിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ അറിയുന്നതിന് ഹരിതമിത്രം ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന് തോംസണ്‍ നിര്‍വഹിച്ചു. ഹരിതകര്‍മസേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുളള പാഴ്വസ്തു ശേഖരണം, യൂസര്‍ഫീ നല്‍കാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ എന്നിവ ആപ്പ് വഴി കൃത്യമായി അറിയാം. ആപ്പ് വിന്യസിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് സ്റ്റിക്കര്‍ പതിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മനുഭായി മോഹന്‍ അധ്യക്ഷത വഹിക്കും.