ബൈക്ക് യാത്രക്കാരന് കാറിടിച്ചു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
1280832
Saturday, March 25, 2023 10:34 PM IST
അടൂര്‍: ബൈക്ക് യാത്രികന് വാഹനം ഇടിച്ചു മരിച്ച കേസില്‍ അപകടം ഉണ്ടാക്കിയ കാര്‍ ഡ്രൈവറെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചിരുന്ന പഴകുളം സുധീഷ് ഭവനില്‍ സുധീഷി(29)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രക്കാരായ മാലൂര്‍ കോളജിനു സമീപം കൊല്ലാറക്കുഴിയില് സുനില്‍ കുമാറാ(45)ണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച രാത്രി 8.45ന് ഏനാത്ത് - കടമ്പനാട് റോഡില്‍ വേമ്പനാട്ടഴികത്ത് മുക്കിലായിരുന്നു അപകടം.