കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ നാളെ
1246931
Thursday, December 8, 2022 11:14 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളനം നാളെ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് രജിസ്ട്രേഷനെ തുടര്‍ന്ന് വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ കാര്‍മികത്വത്തിലുള്ള പ്രാര്ഥനാശുശ്രൂഷയോടെ ആരംഭിക്കുന്ന സമ്മേളനത്തിന് വികാരിജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന് താമരശേരി സ്വാഗതം ആശംസിക്കും.
വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ നേതൃത്വത്തില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സമ്മേളനത്തോടനുബന്ധിച്ച് പുതിയ പാസ്റ്ററല്‍ കൗണ് സില് സെക്രട്ടറിയെ പ്രഖ്യാപിക്കുന്നതും ഔദ്യോഗിക രേഖകള്‍ കൈമാറുന്നതുമാണ്. ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍, ഫാ. ഫിലിപ്പ് തടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.