തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവു വേട്ട
1592828
Friday, September 19, 2025 3:32 AM IST
തിരുവല്ല: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ഇന്നലെ രാവിലെ 9.30 ഓടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ 4.8 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് കൈമാറ്റം നടത്താൻ സാധ്യത ഉണ്ടെന്നുള്ള എക്സൈസ് ഐബി യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും ചെറുതും വലുതുമായി രണ്ടു പൊതികളിലായി സൂക്ഷിച്ചിരുന്ന നിലയിൽ 4.8 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ബാഗിന്റെ ഉടമയെ കണ്ടെത്താനായില്ല. പ്രതിക്കായുള്ള അന്വേഷണവും ഊ൪ജിതമെന്ന് എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )മാരായ അജയകുമാർ, രാജീവ് , ശശിധരൻപിള്ള, സുരേഷ് ഡേവിഡ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.