വള്ളിപ്പടർപ്പ് മൂടി ദിശാസൂചിക ബോർഡ്
1592557
Thursday, September 18, 2025 3:53 AM IST
അടൂർ: ശാസ്താംകോട്ട - അടൂർ ദേശീയപാതയിൽ നെല്ലിമുകൾ ജംഗ്ഷന് സമീപം സ്ഥാപിച്ചിരിക്കുന്ന സ്ഥലനാമം രേഖപ്പെടുത്തിയ ദിശാ സൂചികബോർഡ് വള്ളി പടർന്നുകയറിയത് മൂലം കാണാനാകുന്നില്ല. നെല്ലിമുകൾ ജംഗ്ഷൻ കഴിഞ്ഞ് അടൂരിലേക്കു വരുമ്പോഴുള്ള വളവിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡാണ് വള്ളിപടർപ്പ് മൂടിക്കിടക്കുന്നത്. ശബരിമല ഉൾപ്പെടെയുള്ള സ്ഥലത്തേക്കുള്ള ദിശ സൂചിപ്പിക്കുന്ന ബോർഡാണിത്.
നിരവധി ബസുകളും ചരക്കുലോറികളും നൂറ് കണക്കിന് ചെറു വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. രാത്രിയിലും ഈ പാതയിൽ വാഹന തിരക്കാണ്. വൈദ്യുതിവിളക്കുകൾ കത്തുന്നുമില്ല.