ജിം ട്രെയിനറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടുപേര്‍ അറസ്റ്റിൽ
1592824
Friday, September 19, 2025 3:32 AM IST
കോഴഞ്ചേരി: ജിംനേഷ്യത്തിലെ സംഘര്‍ഷത്തില്‍ ജിം ട്രെയിനറെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു യുവാക്കളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് മരുതുകാലായില്‍ ഷിജിന് ഷാജഹാന് (24), കീഴ്വായ്പൂര് മണ്ണുംപുറം കുളത്തുങ്കല്‍ ബിന്സണ് കെ മാത്യൂ (28) എന്നിവരാണ് പിടിയിലായത്.
വെണ്ണിക്കുളത്തുള്ള പെഗാസസ് ജിംനേഷ്യത്തില്‍ പ്രാക്ടീസിനു വന്ന ഷിജിന് ഷാജഹാനെ ജിമ്മിനുള്ളില്‍ ലഹരിവസ്തു ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധംകൊണ്ട് ജിം ട്രെയിനറായ അലന് റോയിയെ കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു.
പോലീസ് ഇന്‍സ്പെക്ടര്‍ പി. എം. ലിബി, എസ്ഐ രാജീവ് തുടങ്ങിയവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.