മോഡൽ പരീക്ഷയിൽ 7000 വിദ്യാർഥികൾ പങ്കെടുത്തു
1512452
Sunday, February 9, 2025 5:59 AM IST
കൊല്ലം: കേരളാ പ്രദേശ് സകൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച എൽഎസ്എസ്- യു എസ്എസ് മോഡൽ പരീക്ഷയിൽ ജില്ലയിലെ 12 ഉപജില്ലകളിലെ 25 കേന്ദ്രങ്ങളിൽ ഏഴായിരം വിദ്യാർഥികൾ പങ്കെടുത്തു.
ജില്ലാതല ഉത്ഘാടനം കുളക്കട ഉപജില്ലയിലെ ഇഞ്ചക്കാട് എൽപിഎസിൽ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് നിർവഹിച്ചു. കൊട്ടാരക്കര വിദ്യാഭ്യാസജില്ലാ സെക്രട്ടറി ബിജു കെ. മാത്യു അധ്യക്ഷത വഹിച്ചു. ഉപജില്ലാ പ്രസിഡൻറ് വിമൽ. എം. നായർ, ടി. സൂരജ്, ഷൈലജ,ഗൗരി എന്നിവർ പ്രസംഗിച്ചു. ചവറയിൽ സംസ്ഥാന സെക്രട്ടറി ബി. ജയചന്ദ്രൻ പിള്ള, വെളിയത്ത് സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ്, കൊല്ലത്ത് ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, ശാസ്താംകോട്ടയിൽ സംസ്ഥാന കമ്മിറ്റി അംഗം ഷാജൻ പി. സഖറിയ, കൊട്ടാരക്കര - ഉപജില്ലാ പ്രസിഡന്റ് ബിനു, ചാത്തന്നൂരിൽ സംസ്ഥാന നിർവാഹക സമിതി അംഗം സി. സാജൻ ചടയമംഗലത്ത് തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു.
കൊല്ലം: കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ എൽഎസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ ചവറ സബ് ജില്ലയിൽ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കുമായി മാതൃക പരീക്ഷ സംഘടിപ്പിച്ചു. ഉപജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതി.
ഉപജില്ലാതല ഉദ്ഘാടനം ചവറ ഗവ എച്ച്എസ് എസിൽ കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ബി. ജയചന്ദ്രൻ പിള്ള നിർവഹിച്ചു. സബ് ജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷത വഹിച്ചു. പ്രിൻസി റീന തോമസ്, കല്ലട ഗിരീഷ്, വരുൺ ലാൽ, ഷബിൻ കബീർ, ജാസ്മിൻ മുളമൂട്ടിൽ, റോജാ മാർക്കോസ്, ബിജു ഡാനിയൽ, ആനി. കെ. ജോർജ് എന്നിവർ നേത്യത്വം നൽകി.