സ്കൂൾ പാചക തൊഴിലാളികൾക്ക് കുടിശിക നൽകണം: അഡ്വ. പി. ജർമിയാസ്
1512439
Sunday, February 9, 2025 5:44 AM IST
കൊല്ലം: സ്കൂൾ പാചക തൊഴിലാളികളുടെ മൂന്നുമാസമായി പിടിച്ചു വച്ചിരിക്കുന്ന കുടിശിക തുകയും മുടങ്ങി കിടക്കുന്ന വേതനവും നൽകണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ് ആവശ്യപ്പെട്ടു.
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി കൊല്ലം ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി ഹബീബ് സേട്ട് അധ്യക്ഷത വഹിച്ചു. ഡി. ഗീതാകൃഷ്ണൻ, വടക്കേവിള ശശി, ചവറ ഹരീഷ്, സജീവ് പരിശവിള, ഓമന അമ്മ, ദേവകി, സുധീർ, പൊന്നമ്മ, അംബിക, സിന്ധു, ഷൈലജ,ഹസീന, ബുഷ്റ, മീന, ഷാജിത, രാധാമണി, ജോസ് വിമൽരാജ് എന്നിവർ പ്രസംഗിച്ചു.