ഹൃദയങ്ങളിൽ സ്നേഹം നിറയുമ്പോൾ ശാന്തിയുണ്ടാകും: മാതാ അമൃതാനന്ദമയി
1512433
Sunday, February 9, 2025 5:44 AM IST
നേമം: ഹൃദയത്തിൽ സ്നേഹം നിറയുമ്പോൾ നമുക്കു ചുറ്റും ശാന്തിയുടെ പൂക്കൾ വിരിയുന്നുവെന്നും ജനനത്തിനും മരണത്തിനുമിടയിലുള്ള ജീവിതമെന്ന അൽപനേരം അർത്ഥപൂർണമാകുന്നത് നല്ലകാര്യങ്ങൾ ചെയ്യുന്നതിലൂടെയാണെന്നും മാതാ അമൃതാനന്ദമയി.
കൈമനം ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ ഭാഗമായി നടന്ന സത്സംഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്നലെ രാവിലെ 11 ഓടെ വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ വിശിഷ്ട വ്യക്തികൾ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. അമൃതശ്രീ അംഗങ്ങൾക്കുള്ള വസ്ത്രങ്ങളും പ്രവർത്തന സഹായധനവും വിതരണം ചെയ്തു. വർഷങ്ങൾക്ക് ശേഷമാണ് മാതാ അമൃതാനന്ദമയി തിരുവനന്തപുരത്ത് എത്തുന്നത്.
ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ധ്യാനം സത്സംഗം ഭജന എന്നിവയും തുടർന്ന് ദർശനവും നടക്കും. പിന്നിട് മാതാഅമൃതാനന്ദമയി നാഗർകോവിലേയ്ക്ക് യാത്ര തിരിക്കും.മാതാ അമൃതാനന്ദമയിയുടെ ദർശനത്തിനായി ആയിരങ്ങളാണ് ഇന്നലെ കൈമനത്ത് എത്തിയത്.
' അമൃതാനന്ദമയി മഠം ബ്രമാന ക്ഷേത്രത്തിന്റെ മുപ്പത്തിമൂന്നാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് മാതാ അമൃതാനന്ദമയി വെള്ളിയാഴ്ച രാത്രി കൈമനത്ത് എത്തിയത്.
കൃഷ്ണാ - ശിവ സ്തുതികളുമായി രാവിലെ പതിനൊന്നിനാണ്. അമ്മ ആരാധകരുടെ മുന്നിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ - മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ സത്ത്സംഗം ധ്യാനം, വിശ്വശാന്തി പ്രാർത്ഥന, ഭജന.
എന്നിവ നടന്നു.