കലാ - സാംസ്കാരിക പരിപാടികളും കലാജാഥയും 16 മുതൽ
1512037
Friday, February 7, 2025 6:14 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള കലാ - സാംസ്കാരിക പരിപാടികളും കലാജാഥയും 16 മുതൽ ആരംഭിക്കും. കലാജാഥയിൽ പങ്കെടുക്കുന്നവർക്കായുള്ള ശില്പശാല സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ കലാകാരൻമാരുടെ 25 അംഗ സംഘമാണ് കലാജാഥയിൽ അണിനിരക്കുന്നത്.
ആക്ഷേപ ഹാസ്യവും സാമൂഹ്യ ബോധവത്കരണവും സമ്മേളന പ്രചാരണവും ലക്ഷ്യമിട്ടുള്ള വിവിധ കലാരൂപങ്ങളായിരിക്കും കലാജാഥയിൽ അവതരിപ്പിക്കുകയെന്ന് കൾച്ചറൽ കമ്മിറ്റി ചെയർമാൻ എസ്. രാജേന്ദ്രനും കൺവീനർ എം. ശിവശങ്കരപ്പിള്ളയും അറിയിച്ചു.
വിവിധ വേദികളിലായി കാളിദാസ കലാകേന്ദ്രത്തിന്റെ നാടകവും വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗവും ഉൾപ്പടെ വ്യത്യസ്ത കലാപരിപാടികളും കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.
24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒന്പതുവരെയാണ് കൊല്ലത്ത് നടക്കുന്നത്.