അയ്യന് കോയിക്കല്‍ സ്കൂളില്‍ സ്റ്റുഡന്റ്സ് ഡയറി ക്ലബ് ഉദ്ഘാടനം
1512023
Friday, February 7, 2025 5:54 AM IST
ചവറ: തേവലക്കര അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ്സ് ഡയറി ക്ലബ് ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്തംഗം എസ്. സോമന് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ആര്. രാജീവന് അധ്യക്ഷനായി. ചവറ ക്ഷീര വികസന ഓഫീസര്‍ ജി. സന്തോഷ് പദ്ധതികളെപ്പറ്റി വിശദീകരിച്ചു.
പ്രഥമാധ്യാപകരായ എസ്. ജയശ്രീ, എസ്. കൃഷ്ണകുമാര്‍, ജനപ്രതിനിധികളായ ജോസ് വിമല്‍രാജ്, ഫാത്തിമാ കുഞ്ഞ്, എസ്എം സി ചെയര്മാന് എം. ഷാജഹാന്, സ്കൂള്‍ ഡയറി ക്ലബ് കോ- ഓര്‍ഡിനേറ്റര്‍ വി. ഷാജി, തേവലക്കര ക്ഷീര സംഘം പ്രസിഡന്റ് രാജീവ് പെരുവിളയില്‍, സെക്രട്ടറി ആര്. രാജി എന്നിവര്‍ പ്രസംഗിച്ചു .
ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ സി.പി.ആശ, ആര്. രാജി എന്നിവര്‍ ക്ഷീരമേഖലയും തൊഴില്‍ സാധ്യതകളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.