ലോക മുട്ട ദിനാചരണംനടത്തി
1461117
Tuesday, October 15, 2024 12:58 AM IST
കൊല്ലം: ലോകമുട്ട ദിനത്തോട് അനുബന്ധിച്ച് ഇന്നലെ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി എഴുകോൺ സിഡിഎസ് മുട്ടകൾ നൽകി.
എഴുകോൺ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പ്രീത, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവിന് മുട്ടകൾ കൈമാറി. മെമ്പർ സെക്രട്ടറി ജി. ശങ്കരൻകുട്ടി, ശിശുക്ഷേമ സമിതി ഹോം മാനേജർ ഷംനാദ്, സ്റ്റെഫിന സ്റ്റാൻലി, ബ്ലോക്ക് കോർഡിനേറ്റർ ഷിമിത, അംബിക സുരേന്ദ്രൻ, ലിമി, ശുഭ, നീന എന്നിവർ പ്രസംഗിച്ചു.