ഐഎൻടിയുസി കൺവൻഷൻ സംഘടിപ്പിച്ചു
1461114
Tuesday, October 15, 2024 12:58 AM IST
കൊല്ലം: ചുമട്ടുതൊഴിലാളി ഫെഡറേഷൻ- ഐഎൻടിയുസി കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്. നാസറുദീൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, ഐഎൻ ടിയുസി സംസ്ഥാന വൈസ് പ്രസിഡൻറ് എച്ച്. അബ്ദുൾ റഹുമാൻ, വടക്കേവിളശശി, അൻസർ അസീസ്, ബി. ശങ്കരനാരായണപിളള, കെ.എം. റഷീദ് , പനയം സജീവ്, എം. നൗഷാദ്, കുണ്ടറശ്രീനിവാസൻ, ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
എൻഎഫ്എസ് എ വാതിൽപ്പടിവിതരണവും ബിവറേജസ് കോർപ്പറേഷനിലെ തൊഴിൽ പ്രതിസന്ധിയും ചുമട്ടുതൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതായി കൺവൻഷൻ ആരോപിച്ചു.