റബര്‍ വെട്ടുന്നതിനിടെ മലയണ്ണാന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്
1460779
Saturday, October 12, 2024 5:50 AM IST
മടത്തറ: റബര്‍ വെട്ടുന്നതിനിടെ മലയണ്ണാന്റെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. കുളത്തൂപ്പുഴ ചോഴിയക്കോട് പത്തേക്കര്‍ പുത്തന്‍വീട്ടില്‍ സുദേവനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. തലയ്ക്കും മുഖത്തും കൈയ്ക്കും മുതുകിലും ഉള്‍പ്പടെ പരിക്കേറ്റ സുദേവനെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കാട്ടുപോത്ത് അടക്കം വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാല്‍ പകല്‍ സമയത്താണ് റബര്‍ ടാപ്പിംഗ് ഉള്‍പ്പടെ നടത്തുന്നതെന്നും ഇപ്പോള്‍ പകല്‍ പോലും ജോലികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും കര്‍ഷകരും നാട്ടുകാരും പറയുന്നു. വന്യജീവിശല്യം ചെറുക്കാന്‍ വനപാലകര്‍ ആവശ്യമായ നപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.