‘മാനസിക സംഘർഷമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാൻ കഴിയണം’
1460510
Friday, October 11, 2024 5:53 AM IST
കൊട്ടാരക്കര: ആകുലതകൾ ഇല്ലാത്ത നവ സമൂഹത്തെ സൃഷ്ടിക്കാൻ സർക്കാരിനും സമൂഹത്തിനും കഴിയണമെന്ന് റിട്ട.ഡിഎംഒ ഡോ. കെഎസ്പി ഭട്ട്. ആശ്രയസങ്കേതത്തിൽ നടന്ന ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനസിക സംഘർഷത്താൽ സമൂഹം കൂടുതൽ രോഗാതുരമാകുകയാണ്. തൊഴിലിടങ്ങളിൽ നിരവധി സംഘർഷങ്ങൾ നേരിടേണ്ടിവരുന്നു. ഈ സാഹചര്യത്തിൽ ശാരീരിക ബലത്തോടൊപ്പം മനസിന്റെ ആരോഗ്യവും കൃത്യമായി കാത്തുസൂക്ഷിക്കണം. അതിനായി നമ്മുടെ വിഷമങ്ങൾ യഥാസമയം പങ്കുവയ്ക്കാനും കേൾക്കാനുമുള്ള സ്ഥിതി സമൂഹത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് അധ്യക്ഷത വഹിച്ചു. പെരുംകുളം രാജീവ്, ആശ്രയ ഡയറക്ടർ ബോർഡ് അംഗം ജോൺ കുരികേശു, രമണികുട്ടി, മോഹൻ ജി. നായർ, ടി.സി. ഉമ്മച്ചൻ, ആശ്രയ സിഇഒ. ആശിഷ് കെ. ജോർജ്, പവിത്രേശ്വരം പഞ്ചായത്ത് അംഗം സച്ചു മോഹൻ, മറിയാമ്മ ബേബി,
നഴ്സിംഗ് സൂപ്രണ്ട് ഓമന വി. മാത്യു, ബേബി, പാസ്റ്റർ സൈമൺ തോമസ്, കുളക്കട രാധാകൃഷ്ണൻ, ഓ. ദിവാകരൻ, സി.ജി. സാംകുട്ടി, അനുശ്രീ, ജയദേവ് തുടങ്ങിയവർ പ്രസംഗിച്ചു. ആശ്രയയിലെ മക്കളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.